പക്ഷിപ്പനി ഭീഷണി ഇന്ത്യൻ കോഴികൾക്ക് സൗദിയിൽ വിലക്ക്

0

കർണാടകയിലെ ചില ജില്ലകളിൽ വ്യാപകമായി പക്ഷിപ്പനി പടർന്നു പിടിച്ചതായുള്ള വാർത്തകളെ തുടർന്ന് സൗദി ഇന്ത്യയിൽ നിന്നുള്ള കോഴി മുട്ട, കോഴയിറച്ചി എന്നിവക്ക് വിലക്ക് ഏർപ്പെടുത്തി വിലക്ക് താല്കാലികമാണ് .

പ്രതിവർഷം 520 കോടി രൂപയുടെ കോഴിയിറച്ചി, മുട്ട എന്നിവ സൗദി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ മൊത്തം കോഴിയിറച്ചി, മുട്ട കയറ്റുമതിയുടെ മൂന്ന് ശതമാനം വരും ഇത്. ഇന്ത്യയുടെ മൊത്തം കോഴി കയറ്റുമതി പ്രതിവർഷം ഒരു ലക്ഷം കോടി രൂപയാണ്.

ജനുവരിയിലാണ് ബാംഗളൂരിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോൾ പല ജില്ലകളിലും വ്യാപകമായി രോഗം പടരുന്നിട്ടുണ്ടെന്നുള്ള റിപ്പോർട്ടിനെ തുടർന്നാണ് നടപടി
എന്നാൽ സൗദി അറേബ്യക്ക് പിന്നാലെ മറ്റു ഗൾഫ് രാജ്യങ്ങളും നിരോധനം ഏർപെടുത്തുമോ എന്ന ആശങ്കയിലാണ്കയറ്റുമതിക്കാരും ഫാം ഉടമകളും.

You might also like

-