ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കും.കുസാറ്റ്

0

കൊച്ചി : കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകാമെന്നും കേരള തീരത്ത് ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ കേന്ദ്രം. ശക്തിപ്പെട്ട് വരുന്ന ന്യൂനമര്‍ദ്ദം വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായി കുസാറ്റ് റഡാര്‍ കേന്ദ്രം കൂട്ടിച്ചേര്‍ത്തു. ചുഴലിക്കാറ്റായി മാറാന്‍ നേരിയ സാധ്യതയുണ്ടെന്നും തിരമാലകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ അറിയിച്ചു.

കാറ്റിന്റെ വേഗത 40 മുതല്‍ 60 കിലോമീറ്റര്‍ വരെ ആകാനും സാധ്യതയുണ്ട്.അതേസമയം, കേരള തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്തെയും ലക്ഷദ്വീപ് മേഖലയിലെയും മത്‌സ്യത്തൊഴിലാളികള്‍ 15 വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് അടുത്ത 48 മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും  കേരളതീരത്ത് 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു.

You might also like

-