ന്യുനമര്‍ദ്ദം തിരുവന്തപുരത്ത് ജാഗ്രത നിദശം . മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

0

തിരുവനന്തപുരം: തിരുവനന്തുപരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കന്യാകുമാരിക്ക് തെക്ക് ഒരു ന്യുനമര്‍ദ്ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ലഭിച്ചതിനാലാണിത്. അടുത്ത 36 മണിക്കൂര്‍ നേരത്തേക്ക് കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്ക ഉള്‍കടല്‍, ലക്ഷദ്വീപ് ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കന്‍ ഇന്ത്യന്‍ മേഘലയില്‍ മത്സ്യബന്ധനം നടത്തരുത് എന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍കരുതല്‍ നടപടി എടുക്കാന്‍ കലക്ടര്‍മാര്‍ക്കും തീര സംരക്ഷണ സേനക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You might also like

-