നീന്തല്‍ താരം മൗപ്രിയ മിത്ര ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ

0

ഹൂഗ്ലിയിലെ സ്വവസതിയിലാണ് 15കാരിയായ മിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.


മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.രാജ്യാന്തര ഡൈവിങ് താരമായ മൗപ്രിയ പിതാവിനൊപ്പം തിങ്കളാഴ്ച രാവിലെ പരിശീലന കേന്ദ്രത്തിലേക്കു പോയി തിരികെ വന്നതിന് ശേഷമായിരുന്നു സംഭവം.

ഏതാനും ദിവസങ്ങളായി മൗപ്രിയ അസ്വസ്ഥയായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
2016ല്‍ കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ അക്വാട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മൗപ്രിയ ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടിയിരുന്നു.

You might also like

-