നിലക്കാത്ത സംഘർഷം ഉപതെരഞ്ഞെടുപ്പിൽനിന്നും സി പി ഐ എം പിൻവാങ്ങി

0

അഗർത്തല : ത്രിപുരയിലെ ചാരിലം മണ്ഡലത്തിൽ മാർച്ച് 12 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി സിപിഎം . പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമാണ് പാർട്ടി തീരുമാനം പ്രഖ്യാപിച്ചത് .സിപിഎം സ്ഥാനാർത്ഥി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ചാരിലം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സ്ഥലത്ത് സംഘർഷം തുടരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പിൻവാങ്ങൽ . എന്നാൽ പരാജയ ഭീതി മൂലമാണ് പിൻവാങ്ങുന്നതെന്ന്ബി ജെ പി ആരോപിച്ചു . സംഘർഷമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം നേതാക്കൾ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പു മാറ്റി വയ്ക്കണമെന്നായിരുന്നു ആവശ്യം.എന്നാൽ തെരഞ്ഞടുപ്പ് കമ്മീഷൻ ഇത് നിഹരിച്ചു
എന്നാൽ സമാധാനപരമായ

തെരഞ്ഞെടുപ്പ് സാദ്ധ്യമാക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.അതേസമയം ത്രിപുരയിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്നു വരുന്ന ബി ജെ പി ആക്രമണം സംസ്ഥാനത്ത എപ്പോഴും തുടരുകയാണ് .

You might also like

-