നിര്‍മ്മാതാവിന്റെ മകനെതിരെ പീഡനം ആരോപിച്ച സിനിമ തരാം ശ്രീ റെഡ്‌ഡി ചിത്രങ്ങൾ പുറത്ത്

0

ഹൈദ്രബാദ് :തെലുങ്ക് സിനിമാ ലോകത്ത് കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്ന നടി ശ്രി റെഡ്ഡിയുടെ വെളിപ്പെടുത്തലിന് ശേഷം .വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി ശ്രി റെഡ്ഡി പ്രതിഷേധിക്കുകയും ചെയ്‍ത നടി ശ്രീ റെഡ്‌ഡി . നിര്‍മ്മാതാവ് സുരേഷ് ബാബുവിന്റെ മകനും റാണ ദഗ്ഗുബാട്ടിയുടെ മകനുമായ അഭിറാം ദഗ്ഗുബാട്ടിയ്‍ക്കെതിരെയും അടുത്തിടെ നടി ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. നിര്‍മ്മാതാവിന്റെ മകൻ ചൂഷണം ചെയ്‍തുവെന്നായിരുന്നു ആരോപണം. അഭിറാമിന്റെ പേര് ആദ്യം പറഞ്ഞില്ലെങ്കിലും പിന്നീട് ആരാണ് എന്ന് പറയുകയായിരുന്നു. ഇപ്പോഴിതാ അഭിറാമിനൊപ്പമുള്ള ഫോട്ടോയും ശ്രി റെഡ്ഡി പുറത്തുവിട്ടിരിക്കുകയാണ്.

ടോളിവുഡിലെ മുൻനിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നായകന്‍മാര്‍ക്കും എതിരെ ലൈംഗിക ആരോപണവുമായി ശ്രി റെഡ്ഡി രംഗത്ത് എത്തിയത് വൻ വിവാദമായിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് ശ്രി റെഡ്ഡി പറഞ്ഞിരുന്നു. തന്നെ പ്രലോഭിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന് ശേഖര്‍ കമ്മുലയുടെ പേര് എടുത്തു പറയാതെ ശ്രി റെഡ്ഡി ആരോപിച്ചിരുന്നു. ശ്രി റെഡ്ഡിയുടെ ആരോപണത്തില്‍ സംവിധായകൻ ശേഖര്‍ കമ്മുല പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

You might also like

-