നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ

0

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേസ് പിന്‍വലിച്ചതായി നേരത്തേ സര്‍ക്കാര്‍ അറിയച്ചതിനു പിന്നാലെയാണ് നാടകീയമായ ഈ മലക്കംമറിച്ചില്‍. അതിനാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ തടസ്സഹര്‍ജി കോടതി സ്വീകരിച്ചില്ല. കയ്യാങ്കളി കേസിലെ പ്രതികളായ എംഎല്‍എമാര്‍ ഏപ്രില്‍ 21ന് കോടതിയില്‍ ഹാജരാകണം. കെ.എം. മാണി ബജറ്റ് അവതരിപ്പിച്ച ദിവസമായിരുന്നു നിയമസഭയിലെ കയ്യാങ്കളി.

You might also like

-