നാല‌ുമാസംമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച‌് കൊന്ന കേസിൽ 21 കാരന‌്

0

നാല‌ുമാസംമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച‌് കൊന്ന കേസിൽ 21 കാരന‌് വധശിക്ഷ. കേസിൽ 23 ദിവസംകൊണ്ട‌് വിചാരണ പൂർത്തിയാക്കിയാണ‌് പ്രതിയായ  നവീൻ ഗഡ‌്കേക്ക‌ിന‌് ഇൻഡോറിലെ അതിവേഗ കോടതി ജഡ‌്ജി വർഷാ ശർമ വധശിക്ഷ വിധിച്ചത‌്.

അതിക്രൂരവും നിന്ദ്യവുമായ സംഭവമാണ‌് നടന്നതെന്നും വധശിക്ഷ നൽകണമെന്നും പബ്ലിക‌് പ്രോസിക്യൂട്ടർ അക്രം ഷെയ‌്ഖ‌് വാദിച്ചിരുന്നു. ഏപ്രിൽ 20നായിരുന്നു സംഭവം.

ബലൂൺ വിൽപ്പനക്കാരായ മാതാപിതാക്കൾക്കൊപ്പം രാജ‌്‌വാഡ കോട്ടയ‌്ക്ക‌ു പുറത്തുള്ള തെരുവിൽ ഉറങ്ങുകയായിരുന്നു കുഞ്ഞ‌്. ഇവിടെനിന്ന‌് പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച‌് കൊല്ലുകയായിരുന്നു

You might also like

-