നാദാപുരത്ത് പെറ്റമ്മ മകളെ വെളളത്തില്‍ മുക്കി കൊന്നു.

0

നാദാപുരം: പുറമേരിയില്‍ ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.തന്റെ രണ്ടു പെണ്‍കുട്ടികളേയും ബക്കറ്റിലെ വെളളത്തില്‍ മുക്കി കൊല്ലാനായിരുന്നു ഉമ്മ സഫൂറയുടെ ശ്രമം. മൂത്ത മകള്‍ മൂന്ന് വയസ്സുകാരി ഇന്‍ഷാ ആമിയയാണ് മരിച്ചത്. കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇളയ കുട്ടി രക്ഷപ്പെട്ടു.

കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സഫൂറ നാദാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്, രക്ഷപ്പെട്ട ഇളയ കുട്ടിയും ചികിത്സയിലാണ്. മൂന്ന് വയസ്സുകാരിയുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

You might also like

-