നാടെങ്ങും സംഘപരിവർ തേർവാഴ്ച ലെനിന്‍റെ പിന്നാലെ പെരിയാറിന്‍റെ പ്രതിമ തകര്‍ക്കാന്‍ ബിജെപി

0

ചെന്നൈ: ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ വെല്ലുവിളിയുമായി ബിജെപി നേതാക്കള്‍. തമിഴ്‌നാട്ടിലെ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ പ്രതിമയാണ് സംഘപരിവാർ തകർത്തത് .കഴിഞ്ഞദിവസം മുതിര്‍ന്ന ബിജെപി നേതാവ് എച്ച് രാജയടക്കമുള്ള നേതാക്കൾ പ്രതിമത തകർക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു .
ഇപ്പോള്‍ ലെനിന്‍റെ പ്രതിമയാണ് തകര്‍ത്തതെങ്കില്‍ നാളെ പെരിയാറിനെയാകും തകര്‍ക്കുകയെന്നാണ് രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ് തടിതപ്പി. അതേസമയം പെരിയാറുടെ പ്രതിമ തകര്‍ക്കുമെന്ന് യുവമോര്‍ച്ച തമിഴ്‌നാട് വൈസ് പ്രസിഡന്റ് എസ് ജി സൂര്യയും ട്വിറ്ററില്‍പിന്നീട് ഭീഷണി മുഴക്കി.ഇതിന് ശഷമാണ് ചെന്നൈയിൽ പ്രതിമ തകർത്ത ത്

ഫെയ്‌സ്ബുക്കില്‍ രാജയുടെ പോസ്റ്റിന് താഴെ കനത്ത പ്രതിഷേധമാണ് തമിഴ് ജനത രേഖപ്പെടുത്തിയത്. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തമിഴ്‌നാട്ടില്‍ ആക്രമണമഴിച്ചുവിടാന്‍ ഒരുപാട് നാളായി രാജ ശ്രമിക്കുകയാണെന്നും ഗുണ്ടാ ആക്റ്റ് ചുമത്തി രാജയെ അറസ്റ്റ് ചെയ്യണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. രാജയുടെ മുത്തച്ഛന്‍മാര്‍ വിചാരിച്ചാലും പെരിയോറുടെ പ്രതിമയില്‍ തൊടാന്‍ സാധിക്കില്ലെന്ന് വിസികെ നേതാവ് തോല്‍ തിരുമാവലവന്‍ പറഞ്ഞു.

ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു യുവമോര്‍ച്ച നേതാവ് എസ്ജി സൂര്യയുടെ വിദ്വേഷ ട്വീറ്റ്.

പെരിയാറിനെ താന്‍ കണ്ടിരുന്നുവെങ്കില്‍ ചെരിപ്പ് കൊണ്ട് എറിയുമായിരുന്നുവെന്ന് പറഞ്ഞ് മുന്‍പും വിവാദത്തിലായ നേതാവാണ് എച്ച് രാജ. തമിഴ്‌നാട്ടിലെ ജാതി വ്യവസ്ഥയ്‌ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും പോരാടിയ പെരിയാര്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാണ് അറിയപ്പെടുന്നത്.

You might also like

-