നവാസ് ഷെരീഫിന് ചെരുപ്പേറ്

0

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്. ലഹോറിലെ ഗർഹി സാഹുവിലുള്ള ജമിയ നയീമിയ മതപാഠശാലയിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് സംഭവം.

മുഫ്തി മുഹമ്മദ് ഹുസൈൻ നൈയ്മി അനുസ്മരണ ചട‌ങ്ങിലെ മുഖ്യപ്രഭാഷകനായിരുന്ന ഷെരീഫ് സംസാരിക്കാനായി മൈക്കിനു സമീപമെത്തിയപ്പോഴാണ് സദസ്സിൽ നിന്ന് ഒരാൾ ഷെരീഫിനു നേരെ ചെരുപ്പെറിഞ്ഞത്
നവാസിനെ ചെരുപ്പുരിയെറിഞ്ഞ പഠനശാലയിലെ പൂർവ്വ വിദ്യാർഥിയായ തൽഹ മുനവറിനെ മറ്റുള്ളവർ പിടികൂടി മർദിച്ചു പരിക്കേറ്റ ഇയാളെ ആശുപത്രിയി പ്രവേശിച്ചിരിക്കുയാണ് .
പിടികൂടുമ്പോൾ അക്രമി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

 

You might also like

-