നഴ്‌സുമാരുടെ മിനിമം വേതനം : മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

0

ഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച്‌ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരുമെന്നാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ പറയുന്നത്. ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരും. ഇത് സാധാരണക്കാരന് താങ്ങാനാവില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്.

You might also like

-