നരകത്തെ തള്ളി പോപ്പിന്റെ അഭിമുഖം, വളച്ചൊടിച്ചതെന്ന്‌ വത്തിക്കാന്‍

0

നരകത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ വിശദീകരണവുമായി വത്തിക്കാന്‍. നരകം ഇല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളുടെ ആത്മീയ തലസ്ഥാനമായ വത്തിക്കാന്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്‌.  ഇറ്റലിയിലെ ‘ല റിപ്പബ്ലിക്ക’ എന്ന പത്രത്തില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പോപ്പിന്റെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇറ്റലിയിലെ പ്രശസ്ത ഇടതുപക്ഷ പത്രപ്രവര്‍ത്തകനായ യുജേനിയോ സ്‌കാല്‍ഫാരിയാണ് തന്റെ ഉടമസ്ഥതയിലുള പത്രത്തില്‍ പോപ്പിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. നരകം എന്നത് യഥാര്‍ഥത്തില്‍ ഇല്ല എന്ന് പോപ്പ് പറഞ്ഞതായാണ് അഭിമുഖത്തില്‍ പറയുന്നത്.

You might also like

-