നഭോജി മുതലയെ വെടിവച്ചു ..മുതലയുടെ വയറിൽ മനുഷ്യശരീരം

0

ഇന്തോനേഷ്യ:നദി തീരത്തെ മനുഷ്യരുടെ തുടർച്ചയായ തിരോധനത്തെ തുടർന്ന് വെടിവെച്ചിട്ട മുതലയുടെ വയറ്റിലെ കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍ മനുഷ്യന്റെ കയ്യും കാലും മുതലയുടെ വയറ്റില്‍. സംഭവം ഇന്തോനേഷ്യയിലെ ബാലിക്പാനിലാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം ഇവിടെ അന്‍ഡി ആസോ എന്ന 36 കാരനെ കാണാതായിരുന്നു, ഇതില്‍ അന്വേഷണം പുരോഗമിക്കവേ ഇയാളുടെ ബൈക്കും ചെരുപ്പും നദിക്കരയില്‍ നിന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ നദിയില്‍ നിന്നും കണ്ടെത്തി.ഇതിനേ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ആറുമീറ്റര്‍ നീളമുള്ള മുതല നദി തീരത്തു കിടക്കുന്നതു കണ്ടെത്തിയത്. ഇതിനെ പിടികൂടാനുള്ള ശ്രമത്തില്‍ പോലീസ് വെടിവച്ചിട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ കാലുകളും കൈകളും വൈറ്റില്‍ നിന്നും കണ്ടെത്തിയത്.

You might also like

-