നടൻ കലാശാല ബാബു (68) അന്തരിച്ചു.

0

കൊച്ചി: പ്രശസ്ത സിനിമ-സീരിയൽ നടൻ കലാശാല ബാബു (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ 12.35ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ കലാമണ്ഡലം കൃഷ്ണൻനായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്.

1977ൽ പുറത്തിറങ്ങിയ “ഇണയെ തേടി’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ചു. പ്രധാനമായും വില്ലൻ കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ആദ്യകാലത്ത് കലാശാല എന്ന പേരിൽ ഒരു നാടക ട്രൂപും അദ്ദേഹം തുടങ്ങിയിരുന്നു.

You might also like

-