നടി ശ്രീദേവിയുടെ മൃതദേഹം ഉടൻ മുബൈയിൽ എത്തിക്കും

0

നടി ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേകവിമാനം ദുബൈ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാത്രി ഒമ്പതുമണിയോടെ വിമാനം മുംബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമെന്ന് ദുബൈ പൊലീസ് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയില്ല.ദുബൈ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. മൃതദേഹം എംബാം ചെയ്ത ശേഷം കൈമാറുകയായിരുന്നു. മലയാളി സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിക്കാണ് മൃതദേഹം കൈമാറിയത്. നാളെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്

You might also like

-