നടിയെ ഉപദ്രവിച്ച കേസ്: വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന് ദിലീപിന്റെ ഹർജി

0
യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ഇപ്പോൾ തുടങ്ങരുതെന്ന് ദിലീപിന്റെ ഹർജി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 14നു വിചാരണ ആരംഭിക്കാനിക്കെയാണ്

ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി. പ്രതിയെന്ന നിലയിൽ അവകാശപ്പെട്ട രേഖകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രേഖകൾ ലഭിച്ചാലേ വിചാരണ ആരംഭിക്കാൻ പാടുള്ളൂവെന്നും ദിലീപ് ആവശ്യപ്പെട്ടു.
യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി നടൻ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം.
നിലവിൽ സമൻസ് അയച്ചിരിക്കുന്നത്.കേസിലെ മുഖ്യപ്രതി ദിലീപ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും 14നു കോടതിയിൽ ഹാജരാകണമെന്നാണു നിലവിൽ
You might also like

-