നടിയെ ആക്രമിച്ച കേസ്: ദിലീപ് ഉള്‍പ്പെടെ പ്രതികളുടെ വിചാരണ ഇന്നു തുടങ്ങും

0

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണ ഇന്ന് തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. വിചാരണയ്ക്ക് ഹാജരാവാന്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കും ഈ മാസം ആദ്യം കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപ് ഇന്ന് ഹാജരാവില്ലെന്നാണ് സൂചന. വിചാരണ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. അതേ സമയം പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

You might also like

-