ദ​​​​​​ളി​​​​​​ത് സം​​​​​​യു​​​​​​ക്ത സ​​​​​​മി​​​​​​തി ഹ​​​​​​ർ​​​​​​ത്താ​​ൽ

0

കൊച്ചിയിൽ ഗീതാനന്ദൻ അടക്കം 15ദളിത് പ്രവർത്തകരെ പോലീസ് കസ്റ്റഡിയില്ലെടുത്തു. കോഴിക്കോട് നിരവധി പ്രവർത്തകർ പോലീസ് പിടിയിൽ, തിരുവന്തപുരത്ത് കെ സ് ർ ടി സി സർവീസ് നിർത്തിവച്ചു.

കൊച്ചി : ദ​​​​​​ളി​​​​​​ത് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​യു​​​​​​ക്ത സ​​​​​​മി​​​​​​തി ആ​​​​​​ഹ്വാ​​​​​​നം ​​ചെ​​​​​​യ്ത സം​​​​​​സ്ഥാ​​​​​​ന 12 മണിക്കൂ ർ ഹ​​​​​​ർ​​​​​​ത്താ​​ൽ ആരംഭിച്ചു. രാ​​​​​​വി​​​​​​ലെ ആ​​​​​​റു മു​​​​​​ത​​​​​​ൽ വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റു വ​​​​​​രെ​​​​​​യാ​​​​​ണു ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ. പാ​​​​​​ൽ, പ​​​​​​ത്രം, മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഷോ​​​​​​പ്പ് എ​​​​​​ന്നി​​​​​​വ​​​​​​യെ ഹ​​​​​​ർ​​​​​​ത്താ​​​​​​ലി​​​​​​ൽ​​​​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​യി​​ട്ടു​​ണ്ട്​​​. ഉ​​​​​​ത്ത​​​​​​രേ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഭാ​​​​​​ര​​​​​​ത് ബ​​​​​​ന്ദി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ദ​​​​​​ളി​​​​​​ത​​​​​​രെ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്ന​​​തിൽ പ്രതിഷേധിച്ചാണു ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ.പലയിടത്തും ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.

തൃശൂരിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് തടസപ്പെട്ടിരിക്കുകയാണ്. പോലീസ് സംരക്ഷണം ലഭിച്ചാൽ മാത്രമേ സർവീസ് നടത്തൂ എന്നാണ് അധികൃതരുടെ നിലപാട്. പാലക്കാട്ടും ഇടുക്കിയിലെ തൊടുപുഴയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

    ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു

ആലപ്പുഴയിൽ ബസ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹർത്താലിനെ തുടർന്ന് മിക്ക ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. എന്നാൽ കൊച്ചിയിൽ സ്ഥിതി വ്യത്യസ്തമാണ്. നഗരത്തിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും വ്യാപകമായി നിരത്തിലിറങ്ങിയതോടെ കൊച്ചിയിലെ ഹർത്താൽ ഭാഗീകമാണെന്ന് പറയാം.

പോലീസ് മേധാവി ലോക്‌നാഥ് ബെഹറ

ചില സംഘടനകള്‍  പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ നിയമവാഴ്ചയും സമാധാനഅന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അഭ്യര്‍ത്ഥിച്ചു. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പാടാക്കും. ഏതു സാഹചര്യവും നേരിടുവാന്‍ കൂടുതല്‍ പോലീസ് സേനയെ സംസ്ഥാനം ഒട്ടാകെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. നാളത്തെ ഹര്‍ത്താലില്‍ സമാധാനം ഉറപ്പുവരുത്തുവാന്‍ സംസ്ഥാനത്ത് പോലീസ് സുസജ്ജമാണ്.ഹാർത്തണിന്റെ അത്യ മണിക്കൂറിൽ അക്രമങ്ങളൊന്നും റിപ്പോർട് ച്യ്തട്ടില്ല

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ പിന്തുണ

എസ്.സി/എസ്.ടി പീഢന നിരോധന നിയമം പുന:സ്ഥാപിക്കാൻ പാർലമെൻറ് ഇടപെടണമെന്നാവശ്യപ്പെട്ടും , രാജ്യത്ത് വർദ്ധിച്ച് വരുന്ന ദളിത് പീഡനങ്ങൾ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ സമരത്തിന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ പിന്തുണയും, വിജയാശംസകളും അറിയിക്കുന്നു

You might also like

-