ദേശീയ ചലച്ചിത്ര പുരസ്‌കാരദാന അവാര്‍ഡ് ജേതാക്കള്‍.ചടങ്ങ് ബഹിഷ്‌കരിച്ചു

0

ഡൽഹി : ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച് 70ഓളം അവാര്‍ഡ് ജേതാക്കള്‍.
മുഴുവന്‍ അവാര്‍ഡുകളും രാഷ്ട്രപതി വിതരണം ചെയ്യണമെന്ന പുരസ്‌കാര ജേതാക്കളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ജേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നത്.
പുരസ്‌കാരങ്ങള്‍ പൂര്‍ണമായും രാഷ്ട്രപതി വിതരണം ചെയ്യാണമെന്നാവശ്യപ്പെട്ട് ഇതുമായി ബന്ധപ്പെട്ടവരോട് അവാര്‍ഡ് ജേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് നടന്ന അവസാനവട്ട ചര്‍ച്ചയിലും തീരുമാനത്തില്‍ മാറ്റമില്ലാത്തതിനാലാണ് ചടങ്ങില്‍ നിന്ന് അവാര്‍ഡ് ജേതാക്കള്‍ വിട്ടു നില്‍ക്കുന്നത്.
മലയാളത്തില്‍ നിന്ന് ഫഹദ് ഫാസില്‍, പാര്‍വതി, സജീവ് പാഴൂര്‍ തുടങ്ങി എഴുപതോളം പുരസ്‌കാര ജേതാക്കളാണ് ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാതെ ഫഹദ് ദില്ലി വിട്ടു.
അതേസമയം, യേശുദാസ്, സംവിധായകന്‍ ജയരാജ്, ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
പുരസ്‌കാര ജേതാക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച അവാര്‍ഡ് തുക തിരിച്ചു നല്‍കുമെന്ന് ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ അറിയിച്ചു.
പ്രതിഷേധങ്ങള്‍ക്കിടെ ദില്ലി വിഗ്യാന്‍ നഗറില്‍ ചടങ്ങ് . ചടങ്ങില്‍ പങ്കെടുക്കാത്തവരുടെ പേരും കസേരയും വേദിയില്‍ നിന്നും ഒഴിവാക്കിയാണ് പരിപാടി നടക്കുന്നത്.

You might also like

-