ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ സംഘര്‍ഷം.നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ റോഡില്‍ തീയിട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

0

മലപ്പുറം: മലപ്പുറം വേങ്ങര എആര്‍ നഗറില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ സംഘര്‍ഷം. പ്രതിഷേധക്കാര്‍ റോഡില്‍ തീയിട്ടു. പൊലീസുകാര്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെ ഗ്രനേഡ് പ്രയോഗിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിവീശിയതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. എട്ട് പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കുണ്ട്. ഇതിനിടെ പോലീസിന്റെ സംരക്ഷണയില്‍ സര്‍വ്വെ നടപടികള്‍ തുടര്‍ന്നു. എന്നാല്‍ എന്തു വിലകൊടുത്തും സര്‍വ്വെ തടയുമെന്ന നിലപാടിലാണ് സമരസമിതി പ്രവര്‍ത്തകര്‍.

രാവിലെ പത്തുമണി മുതല്‍ ആരംഭിച്ച സംഘര്‍ഷം ഒരു മണി വരെ തുടര്‍ന്നു. സര്‍വ്വെ നടത്തുന്നതിനിടെ സമരക്കാര്‍ സംഘടിച്ചെത്തിയതാണ് സംഘര്‍ഷത്തിനു കാരണം. വേങ്ങരയിലെ എആര്‍ നഗര്‍, തലപ്പാറ എന്നിവിടങ്ങളിലായിരുന്നു സമരത്തിനിടെ സംഘര്‍ഷം. ജീവന്‍ നഷ്ടപ്പെട്ടാലും സമരം തുടരുമെന്ന നിലപാടിലാണ് സമരക്കാര്‍.

ഉച്ചവരെ ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സമരക്കാര്‍ പോലീസുകാര്‍ക്കു നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. പിന്നീട് ലാത്തി വീശി സമരക്കാരെ വിരട്ടിയോടിച്ചു. എന്നാല്‍ സമീപത്തെ കടകളിലും കെട്ടിടത്തിനു മുകളിലും കയറി സമരക്കാര്‍ കല്ലേറു തുടര്‍ന്നു.

സംഘര്‍ഷത്തില്‍ നിരവധി സമരക്കാര്‍ക്കു പരുക്കേറ്റു. എട്ട് പൊലീസുകാര്‍ക്കും പരുക്കുണ്ട്. ഇരുപതോളം സമരസമിതി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സമരം തുടരുമ്പോഴും പൊലീസിന്റെ സംരക്ഷണയില്‍ സര്‍വ്വെ നടപടികള്‍ നടന്നു
.

You might also like

-