ദേശിയ വോളി: കേരളം ചാമ്പ്യൻമാർ

0

കോഴിക്കോട്: ദേശിയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ റെയിൽവേസിനോട് കേരള വനിതാ ടീമിനേറ്റ തോൽവിക്ക് പകരം വീട്ടി പുരഷ ടീം. നാല് സെറ്റ് നീണ്ട ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് റെയിൽ വേസിനെ  കീഴടക്കി കേരളം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ തവണയും റെയിൽവേസിനെ തോൽപിച്ചാണ് കേരളം കിരീടം നേടിയത്.
ചാമ്പ്യൻഷിപ്പിലുടനീളം മികച്ച ഫോമിൽ കളിച്ച റെയിൽവേസ് ആദ്യ സെറ്റ് നിഷ്പ്രയാസം സ്വന്തമാക്കി. പിന്നീടുള്ള മൂന്നുസെറ്റുകളും  സ്വന്തമാക്കി കേരളം ചാമ്പ്യൻമാരായി. ദേശിയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ ആറാം കിരീടമാണിത്. സ്കോർ: 24-26, 25-23, 25-19, 25-21
വനിതാ വിഭാഗം ചാമ്പ്യൻഷിപ്പിൽ കേരളത്തെ പരാജയപ്പെടുത്തി റെയിൽവേസ് കിരീടമണിഞ്ഞു. അഞ്ച് സെറ്റുകൾ നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നുസെറ്റുകൾക്കാണ് റെയിൽവേസ് കിരീടം സ്വന്തമാക്കിയത്. റെയിൽ വേസിന്‍റെ പത്താം കിരീടമാണിത്. സ്കോർ: 25-21, 28-26,25-21,25-18,15-12

You might also like

-