ദില്ലിയിൽ ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ ബാത്ത്റൂമിൽ മരിച്ച നിലയില്‍ കണ്ടെത്തി

0

ദില്ലി: ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നീരജ് സിംഘാനിയ (37), റിചി (35) എന്നിവരാണ് മരിച്ചത്.. മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച ഹോളി ആഘോഷത്തിന് ശേഷം തിരിച്ചെത്തിയ ദമ്പതികളെയാണ് നഗ്നരായി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദില്ലിയിലെ ഇന്ദിരപുരത്തെ ഇരുവരുടെയും ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മരണ കാരണത്തില്‍ വ്യക്തതയ്ക്കായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് അറിയിച്ചു. പ്രമുഖ കമ്പനിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ് നീരജ്. നോയിഡയില്‍ ജോലി ചെയ്യുകയാണ് ഭാര്യ രുചി.

ഫ്‌ളാറ്റിന്റെ ടെറസില്‍ ഹോളി ആഘോഷത്തിന് ശേഷം വൈകീട്ട് 5 മണിയോടെ ഇരുവരും ഫ്‌ളാറ്റിലേക്ക് തിരിച്ച് പോയിരുന്നു. ഇരുവര്‍ക്കും ഷോക്കേറ്റതായോ വിഷ പുക ശ്വസിച്ചതായോ കണ്ടെത്തിയിട്ടില്ല. ശുചിമുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. കുടുംബാംഗങ്ങളിലൊരാള്‍ ഇരുവരെയും കാണാത്തതിനാല്‍ വെന്റിലേറ്ററിലൂടെ നോക്കിയപ്പോഴാണ് ഇരുവരും നിലത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ശുചിമുറിയുടെ വാതില്‍ തകര്‍ത്താണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2010 ലാണ് രുചിയും നീരജും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

You might also like

-