ദളിത് ഹർത്താല്‍: കൊച്ചിയിൽ വാഹനം തടഞ്ഞ ഗീതാനന്ദൻ കസ്റ്റഡിയിൽ

0

കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് വാഹനങ്ങൾ തടഞ്ഞ ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പലയിടങ്ങളിലും ഹ‍ർത്താലനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുകയാണ്. തിരുവനന്തപുരം തമ്പാനൂരിൽ സമരാനുകൂലികൾ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.

രാവിലെ തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നെങ്കിലും ഹർത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് സർവീസുകൾ നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞ ഗീതാനന്ദൻ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകൾ കരുതൽ തടങ്കലിലാണെന്നും പൊലീസ് അറിയിച്ചു.

കൊല്ലം ശാസ്താംകോട്ടയിലും തൃശൂർ വലപ്പാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു.ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലപ്പുഴയിലും കടകൾ അടപ്പിക്കാനും ശ്രമമുണ്ടായി. പാലക്കാടും ഹർത്താലനുകൂലികൾ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല.

You might also like

-