നാളെ ദേശീയ പ്രതിഷേധം .ത്രിപുരയിൽ സംഘപരിവാർ അഴിഞ്ഞാട്ടം .. കലാപം, സി പി ഐ എം പ്രതിമകൾ തകർത്തു

0

 

അഗര്‍ത്തല: ത്രിപുരയിലെ വന്‍ വിജയത്തിന് പിന്നാലെ ത്രിപുരയിലെ കമ്യൂണിസ്റ്റ് ശില്‍പ്പങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യപകമായി തകർത്തു പാർട്ടി ഓഫീസുകൾക്ക് നേരെയും മറ്റും ആക്രമണം തുടരുകയാണ്.സംഘർഷമേഖലകളിൽ നിരോധനാജ്ഞ 

. സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണിൽ നിന്ന് ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

വലിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമ തകര്‍ത്തത് എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നുണ്ട്.

അതേ സമയം തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ത്രിപുരയില്‍ വ്യാപകമായി സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെടുകയാണ്. പലസ്ഥലങ്ങളിലും സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടുഅക്രമങ്ങൾ മൂന്നാംദിവസവും തുടരുകയാണ്. അക്രമങ്ങളിൽ അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു. 134 പാര്‍ടി ഓഫീസുകൾ അഗ്നിക്കിരയാക്കി. ഇരുനൂറിലധികം പാര്‍ടി ഓഫീസുകൾ പിടിച്ചെടുത്തു. രണ്ടായിരത്തിലധികം വീടുകൾ തകര്‍ത്തു. അക്രമങ്ങളെ തുടര്‍ന്ന് പലയിടത്തും പാര്‍ടി പ്രവര്‍ത്തകര്‍ വീടുകളിൽ നിന്ന് പുറത്തിറങ്ങൻ കഴിയാതെ കുടുറങ്ങി കിടക്കുകയാണ്.

. 200 ഒളം കേസുകളാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിപിഎമ്മിനെതിരെ നടന്ന ആക്രമണത്തിന്‍റെ പേരില്‍ റജിസ്ട്രര്‍ ചെയ്തിരിക്കുന്നത് എന്നാണ് സിപിഎം പറയുന്നത്. നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റിയെന്നും റിപ്പോര്‍ട്ടുണ്ട് ലെനിന്റെ പ്രതിമയ്ക്ക് പിന്നാലെ അംബേദ്കകര്‍ പ്രതിമയ്‌ക്കെതിരെയും അക്രമം.
ഇതിനെത്തുടര്‍ന്ന് ഇടതുപക്ഷം നാളെ ദേശീയ പ്രതിഷേധം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മണ്ഡലം കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും പൊതുയോഗവും നടക്കുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.അക്രമം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ തൃപുര ഗവര്‍ണറോടും ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. സിപിഎമ്മിന് നേരെ നടക്കുന്ന അക്രമത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി അപലപിച്ചു.

You might also like

-