ത്രിപുരയിൽ ചുവപ്പ് മങ്ങി; തൂത്തു വാരി ബിജെപി

0

അഗർത്തല: കാൽ നൂറ്റാണ്ട് തുടർച്ചയായുള്ള സി.പി.എം ഭരണത്തിന് വിരമാമമിട്ട് ചരിത്രത്തിലാദ്യമായി ത്രിപുര ബി.ജെ.പി തൂത്തുവാരി. ത്ര‌ിപുരയിൽ വോട്ടെണ്ണൽ  അവസാന ഘട്ടത്തിൽ ബിജെപി 39 സീറ്റുകൾ നേടി. സിപിഎം 20 സീറ്റുകളിൽ മാത്രമായി ചുരുങ്ങി. 2013 ൽ 10 സീറ്റ് നേടീയ കോൺഗ്രസ് ഒറ്റ സീറ്റു പോലും നേടാനാകാതെ ചിത്രത്തിലെങ്ങും ഇല്ലാതായി.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം മുന്നേറുന്നു. ഒടുവിലെ ലീഡ് നിലയനുസരിച്ച് 33 മൂന്നു സീറ്റുകളിലാണ് ഇവര്‍ മുന്നിട്ടുനില്‍ക്കുന്നത്. ഭരണകക്ഷിയായ നാഗ പീപ്പിൾസ് ഫ്രണ്ട് 22 സീറ്റുകളിലും ലീഡു ചെയ്യുന്നു. മറ്റുള്ളവർ അഞ്ച് സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു.

മേഘാലയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നേറുന്നു. 25 സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, പ്രതിപക്ഷമായ എൻപിപി 11 സീറ്റിൽ മുന്നിലുണ്ട്. വടക്ക് കിഴക്കൻ പാർട്ടികളെ ചേർത്ത് ബിജെപി രൂപികരിച്ച നാഷണൽ ഡെമോക്രറ്റിക് സഖ്യത്തിന്‍റെ ഭാഗമാണ് എൻപിപി. ബിജെപി 8 സീറ്റിലും മറ്റുള്ളവർ 14 സീറ്റിലും മുന്നേറുന്നു.

You might also like

-