തോക്കിൻ മുനയിൽ സെൽഫി വെടിയേറ്റ് യുവാവ് മരിച്ചു

0

ഡല്‍ഹി: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ വിജയ് വിഹാറിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ വിജയ് സിംഗാണ് മരിച്ചത്.
വിജയ് സിംഗും സുഹൃത്തുക്കളും നിരവധി സെല്‍ഫികളാണ് തോക്കു ചൂണ്ടി പകര്‍ത്തിയത്. റൂമില്‍ വെടിയൊച്ച കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും വിജയ് മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു.
സംഭവം കൊലപാതകമാണെന്നാണ് വീട്ടികാരുടെ ആരോപിച്ചു . എന്നാല്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.

You might also like

-