തൊഴിലാളികളുടെ തൊഴില്‍ സ്ഥിരതയും ജീവിതസുരക്ഷയും എടുത്തുകളയുകയാണ് മോദി സര്‍ക്കാരെന്ന് തോമസ് ഐസക്

0

തൊഴിലാളികളുടെ തൊഴില്‍ സ്ഥിരതയും ജീവിതസുരക്ഷയും എടുത്തുകളയുകയാണ് നരേന്ദ്രമോദി സര്‍ക്കാരെന്ന് ധനമന്ത്രി തോമസ് ഐസക്. തന്നിഷ്ടം പോലെ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന ‘നിശ്ചിത കാലയളവ് തൊഴില്‍’ വിജ്ഞാപനം തീര്‍ത്തും ജനവിരുദ്ധമാണെന്നും ഇത് പിന്‍വലിക്കണമെന്നും ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൂലി, വ്യവസായബന്ധങ്ങള്‍, സാമൂഹ്യസുരക്ഷ എന്നിവയിലെല്ലാം നാളിതുവരെ തൊഴിലാളിയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും പരിരക്ഷയും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടി അഴിച്ചു പണിയുകയാണെന്ന് പറഞ്ഞ ഐസക് ഇതിനെതിരെ ഏപ്രില്‍ 2ന് സംസ്ഥാനത്ത് നടക്കുന്ന പൊതുപണിമുടക്ക് വന്‍വിജയമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

You might also like

-