തീര്‍ത്ഥാട സംഘത്തിലേക്ക് ട്രാക്ക് പാഞ്ഞുകയറി ഒൻപതുപേർ മരിച്ചു

0

ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശിലെ ബാരിലി ജില്ലയില്‍ ട്രക്കിടിച്ചു ഒമ്പത് തീര്‍ത്ഥടകര്‍ മരിച്ചു. കാല്‍ നടയായി തീര്‍ത്ഥാടനത്തിന് പോയവരുടെയിടയിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം.

250 പേരടങ്ങുന്ന തീര്‍ത്ഥാട സംഘത്തിലെ 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരവുമാണ്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുളള പുര്‍ണഗിരി ക്ഷേത്രത്തിലേക്ക് പോയവരാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ സൈന്യവും ഏര്‍പ്പെട്ടിട്ടുണ്ട്. ചെറിയ മുറിവുള്ളവരെ വീട്ടിലെത്തിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്.സംഭവം നടന്നയുടന്‍ ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

You might also like

-