തീയറ്ററിലെ പീഡന കേസിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ 2 പ്രതികളും ദിവസം റിമാന്റിൽ

0

എടപ്പാളിൽ തീയറ്ററിൽ പത്തുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ പ്രകാരം കേസെടുത്തു. കേസിൽ പ്രതികളായ തൃത്താല കാങ്കുന്നത്ത് മൊയ്തീൻ കുട്ടിയ്ക്കും പെൺകുട്ടിയുടെ അമ്മയ്ക്കും എതിരെ പോക്‌സോ നിയമത്തിലെ 9, 10, 16 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.പെൺകുട്ടിയുടെ അമ്മയും, മൊയ്തീൻ കുട്ടിയും കുറ്റം സമ്മതിച്ചെന്ന് പൊലീസ് വിശദമാക്കി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കുട്ടിയെ നിർഭയ ഹോമിലേയ്ക്ക് മാറ്റി.അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നിലവിൽ സസ്‌പെൻഷനിലായ ചങ്ങരംകുളം എസ്.ഐയ്‌ക്കെതിരെയും പോക്‌സോ പ്രകാരം കേസ് എടുത്തേക്കും. ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിർദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തേ നൽകിയിരുന്നു. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വൈകിയതിന്റെ പേരിലാണ് എസ്‌ഐ കെ.ജി.ബേബിക്കെതിരായ നടപടി.

നേരത്തെ വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലും സംഭവം നടന്ന തിയറ്ററിലും സന്ദർശനം നടത്തിയിരുന്നു. സമയോചിതമായി പ്രവർത്തിക്കുകയും വിവരം അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുകയും ചെയ്ത തിയറ്റർ ഉടമകളെ വനിതാ കമ്മിഷൻ അധ്യക്ഷ അഭിനന്ദിച്ചു.

You might also like

-