തരംഗമായി ‘ ഒരു അടാറ് സൈറ്റടി’

0

രാജ്യത്തിനകത്തും പുറത്തുമായി ബംബർ ഹിറ്റും ഒപ്പം വിവാദവുമായ ‘മാണിക്യ മലരായ പൂവി’…. എന്ന “ഒരു അടാറ് ലൗ” വിലെ ഗാനത്തിന്‍റെ യൂട്യൂബ് ഒഫീഷ്യൽ വീഡിയോക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ നാലര കോടി (44,783,465 views) കാഴ്ചക്കാരാണ് ഉണ്ടായത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പാട്ട് വൈറലായതും നായിക പ്രീയ പ്രകാശ് വാര്യർ ലോകശ്രദ്ധ നേടിയതും. ഷാന്‍ റഹ്മാന്‍റെ സംഗീതത്തിൽ പിറന്ന ഗാനം വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്.

നാൽപത്തിനാല് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്‍റെ ടീസറും രണ്ട് കോടിയിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഗാനവും ടീസറും സോഷ്യൽ മീഡിയൽ വൈറലായിരുന്നു

You might also like

-