തച്ചങ്കിരിക്കെതിരെ സി ബി ഐ അനേഷണം ആവശ്യപ്പെട്ട് ടി പി സെൻകുമാർ

0

തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. തച്ചങ്കരിയെ താന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന തച്ചങ്കരിയുടെ പരാതിയില്‍ ആഭ്യന്തര സെക്രട്ടറി അന്വേഷണം തുടങ്ങിയതോടെയാണ് സെന്‍കുമാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

പൊലീസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാര്‍ എ.ഡി.ജി.പിയായ തന്നെ മുറിയില്‍ വിളിച്ചു വരുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ പരാതി. ഇതില്‍ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് ആഭ്യന്തര സെക്രട്ടറി സെന്‍കുമാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം സെന്‍കുമാര്‍ തള്ളി. താന്‍ പൊലീസ് മേധാവിയായി തിരിച്ചെത്തിയ ശേഷമുള്ള കാലത്തെ പൊലീസ് അസ്ഥാനത്ത് ഉയര്‍ന്ന തച്ചങ്കരിക്ക് എതിരെ അടക്കമുള്ള പരാതികള്‍ സി.ബി.ഐയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെടുന്നു.

തനിക്കെതിരായ പരാതിയില്‍ മാത്രം അന്വേഷണം ന്യായീകരിക്കാനവില്ലെന്നും സെന്‍കുമാര്‍ മറുപടിയില്‍ പറയുന്നു. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് ബീനയുടെ സഹായത്തോടെ ഫയലുകള്‍ ചോര്‍ത്തിയ തച്ചങ്കരിക്കെതിരെ ഔദ്യോഗിക രഹസ്യം ചോര്‍ത്തിയതിന് കേസെടുക്കണമെന്നായിരുന്നു സെന്‍കുമാര്‍ നിലപാട്. പക്ഷേ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

ജൂനിയര്‍ സൂപ്രണ്ട ബീനയെ സ്ഥലം മാറ്റാനുള്ള സെന്‍കുമാറിന്റെ നീക്കവും തടഞ്ഞു. അതേസമയം സെന്‍കുമാറിനെതിരായ പരാതിയില്‍ തച്ചങ്കരിയുടെയും ബീനയുടെയും മൊഴി ആഭ്യന്തരസെക്രട്ടറി രേഖപ്പെടുത്തി. മതസ്‌പര്‍ദ്ദ വളര്‍ത്തുന്ന അഭിമുഖം നല്‍കിയെന്ന കേസില്‍ സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതി പിന്നാലെയാണ് പഴയ പരാതിയില്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
.

You might also like

-