തങ്ങള്‍ക്കെതിരെയുണ്ടാവുന്ന നടപടിയില്‍ ഭയമില്ല അമ്മ’ ജോയിന്‍റ് സെക്രട്ടറി സിദ്ദിഖിന് മറുപടിയുമായി പാര്‍വ്വതി

ഇപ്പോള്‍ സിദ്ദീഖും കെപിഎസി ലളിത ചേച്ചിയും ചേര്‍ന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞതാണോ സംഘടനയുടെ നിലപാടെന്ന് വ്യക്തത വരണം.രണ്ട് സിനിമാ മേഖലയില്‍ ഇത്തരത്തില്‍ ഒരു സംഭവങ്ങളും നടക്കുന്നില്ല എന്ന സിദ്ദിഖിന്‍റെ നിലപാടാണ് എറ്റവും അസഹനീയം കൂട്ടത്തില്‍ ഒരാള്‍ ക്രൂരമായ അക്രമത്തിനിരയായി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരത്തിലൊരു നിലപാടെന്നതാണ് ശ്രദ്ധേയം

0

തിരുവനന്തപുരം : ക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നദി പാർവതി രംഗത്തുവന്നു രണ്ട് കാര്യങ്ങളിലാണ് വ്യക്തത വരുത്താനുള്ളത് രാവിലെ ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പാണോ അതോ ഇപ്പോള്‍ സിദ്ദീഖും കെപിഎസി ലളിത ചേച്ചിയും ചേര്‍ന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞതാണോ സംഘടനയുടെ നിലപാടെന്ന് വ്യക്തത വരണം.രണ്ട് സിനിമാ മേഖലയില്‍ ഇത്തരത്തില്‍ ഒരു സംഭവങ്ങളും നടക്കുന്നില്ല എന്ന സിദ്ദിഖിന്‍റെ നിലപാടാണ് എറ്റവും അസഹനീയം കൂട്ടത്തില്‍ ഒരാള്‍ ക്രൂരമായ അക്രമത്തിനിരയായി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരത്തിലൊരു നിലപാടെന്നതാണ് ശ്രദ്ധേയം ഇത്തരം പ്രവസ്ഥാവനകള്‍ ഇവരില്‍ നിന്ന് മുമ്പും ഉണ്ടായിട്ടുണ്ട്.

തങ്ങള്‍ക്കെതിരെയുണ്ടാവുന്ന നടപടിയില്‍ ഭയമില്ല ഏതെങ്കിലും ഒരു കാര്യത്തില്‍ നടപടിയുണ്ടായിക്കണ്ടാല്‍ മതിയെന്നും പാര്‍വതി പറഞ്ഞു.
ചെയ്തു എന്നുപറയുന്ന കാര്യങ്ങള്‍ക്ക് ഒരു ഒഫീഷ്യല്‍ കണ്‍ഫര്‍മേഷന്‍ മാത്രമാണ് ഞങ്ങള്‍ ചോദിച്ചിട്ടുണ്ടായിരുന്നത്.ജനറല്‍ബോഡി അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ന്യായമായും ചോദിക്കാവുന്ന സംശയങ്ങള്‍ മാത്രമേ ഞങ്ങള്‍ ചോദിച്ചുള്ളു.
ഞങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല അവയെ ഗൂഢാലോചനയെന്ന് പറഞ്ഞ് തള്ളിക്കളയുന്നത് ഈസിയായി ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമാണ്.
സ്വകാര്യമായി ഞങ്ങള്‍ക്കൊന്നും നേടാനില്ല തൊ‍ഴിലിടങ്ങളെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി എല്ലാവര്‍ക്കും വേണ്ടിയാണ് ഇത്തരത്തിലൊരു ചര്‍ച്ച തുടങ്ങിയതെന്നും പാര്‍വതി പ്രതികരിച്ചു.

You might also like

-