ഡോ. ടെസ്സി റോണിയുടെ നാലാമത് കഥാസമാഹാരം പ്രകാശനം ചെയ്തു

0

ദമാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ എഴുത്തു കാരിയും, സാമൂഹ്യ പ്രവർത്തകയു മായ ഡോ. ടെസ്സി റോണിയുടെ നാലാമത് കഥാസമാഹാരം പ്രകാശനം ചെയ്തു .പോളിമോസ് ദി വാർ ബിറ്റ് വിൻ ലൈഫ് ആന്റ് ഡെത്ത് എന്ന ഇംഗ്ലീഷ് കഥാസമാഹാരം പ്രശസ്ത എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണൻ പ്രവാസി എഴുത്തുകാരൻ പി.ജെ. ജെ ആന്റണിക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. ദമാം അൽ അബീർ ഓഡിറ്റേറിയത്തിൽ വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു . സാജിദ് ആറാട്ടുപ്പുഴ സ്വാഗതവും മെർലിൻ ആൽബിൻ പുസ്തകത്തെ പരിചയപ്പെടുത്തുകയും ചെയ്തു.ഏയ്ഞ്ചൽ ക്രിസ്റ്റി ,ജിജോ ജോസഫ് എന്നിവർ അവതാരകരായിരുന്നു .
ഇന്ത്യൻ എംബസ്സി സ്‌കൂൾ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുനിൽ മുഹമ്മദിന് പുസ്തകത്തിന്റെ ഒരു കോപ്പി നൽകി ചടങ്ങിൽ ആദരിച്ചു.ഡോ .ടെസ്സി മറുപടി പ്രസംഗം നടത്തി .
റിപ്പോർട്ട് :സൗദി ബ്യുറോ

You might also like

-