ഡോക്ടര്‍മാരുടെ സമരം ശക്തമായ നടപടി കെ കെ : ശൈലജ

0

തിരുവനന്തപുരം: ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നത്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലൊന്നും ഒപി പ്രവര്‍ത്തിക്കുന്നില്ല. അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് ഒപി പ്രവര്‍ത്തിക്കുന്നത്. സമരത്തിന്റെ കാര്യമറിയാതെ എത്തിയ പലരും ചികിത്സ ലഭിക്കാതെ തിരികെ പോകുന്ന കാഴ്ചയാണ് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഉള്ളത്.

You might also like

-