ഡെയർഡെവിൾസിന്‍റെ ക്യാപ്റ്റൻ,ഗൗതം ഗംഭീർ രാജിവച്ചു

0

ഡൽഹി: ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഗൗതം ഗംഭീർ രാജിവച്ചു. ടീമിന്‍റെ തുടർ തോൽവികളെ തുടർന്നാണ് ഗംഭീറിന്‍റെ രാജി. യുവതാരം ശ്രേയസ് അയ്യരാവും ഡൽഹിയെ സീസണിൽ ഇനി നയിക്കുക.

സീസണിൽ ആറ് മത്സരങ്ങൾ കളിച്ച ഡൽഹി അഞ്ചിലും തോറ്റ് ദയനീയ സ്ഥിതിയിലാണ്. ടീമിന്‍റെ തോൽവിക്ക് പുറമേ തന്‍റെ പ്രകടനവും മോശമായത് ഗംഭീറിന് സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. ആദ്യ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ഗംഭീറിന് പിന്നീട് ഒരു മത്സരത്തിൽ പോലും രണ്ടക്കം കടക്കാൻ കഴിഞ്ഞതുമില്ല. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് അവസാനം വരെ പൊരുതിയെങ്കിലും ജയം മാത്രം അകന്നു നിന്നു.

36 വയസുകാരനായ ഗംഭീർ കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നാണ് ഇത്തവണത്തെ ലേലത്തിലൂടെ ഡൽഹിയിൽ എത്തിയത്. ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത് തന്‍റെ സ്വന്തം തീരുമാനപ്രകാരമാണെന്നും ടീമുടമകളിൽ നിന്ന് ഒരു സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിന്‍റെ പ്രകടനത്തിലും തന്‍റെ പ്രകടനത്തിലും തൃപ്തിയുണ്ടായില്ല. ആദ്യ ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റതിന്‍റെ ഉത്തരവാദിത്വം തനിക്കാണെന്നും ഗംഭീർ കൂട്ടിച്ചേർത്തുട്ടസ് ആപ്പിന് പ്രായപരുത്തിയപരുത്തി

You might also like

-