ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ മാത്യു ജോസഫ് ഊഷ്മള സ്വീകരണം

0

ഡാളസ്: സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച് വികാരിയായി ചുമതല ഏറ്റെടുക്കുവാന്‍ കുടുംബസമേതം മെയ് പത്തിനു അമേരിക്കയില്‍ എത്തിച്ചേര്‍ന്ന റവ മാത്യു ജോസഫ് അച്ചന്‍ ,ശുഭ കൊച്ചമ്മ ,മക്കള്‍ സ്‌നേഹ ,സൗമ്യ ,സം എന്നിവര്‍ക്കു ഡാളസ് ഫോട്ടവര്‍ത്തു വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ് നല്‍കി .

മൂന്ന് വര്‍ഷത്തേക്കാണ് നിയമനം .ട്രസ്റ്റി തമ്പി ജോര്‍ജ് അച്ഛനെയും കുടുംബത്തെയും പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു .കോ ട്രസ്റ്റി രാജു ചാക്കോ ,അസംബ്ലി അംഗം സാക് തോമസ് ,ലെ ലീഡര്‍ ഫില്‍ മാത്യു ,ഫെസിലിറ്റി മാനേജര്‍ എന്‍ വി .എബ്രഹാം ,ഉമ്മന്‍ കോശി ,ആനിതോമസ് തുടങ്ങിയര്‍ അച്ഛനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിചെര്‍ന്നിരുന്നു ..വിമാനത്താവളത്തില്‍ നിന്നും നേരെ ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയതിനു ശേഷമാണ് പാഴ്‌സനേജില്‍ എത്തിച്ചേര്‍ന്നത്

You might also like

-