ഡാകാ പദ്ധതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് കോടതിയില്‍

0

അമേരിക്കാ /ഓസ്റ്റിന്‍: അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒബാമ കൊണ്ടുവന്ന ഡാകാ പ്രോഗ്രാം (Differed Action For Childhood Arrival) പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചതായി മെയ് 2 ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഡാകാ പദ്ധതി പുനരാരംഭിക്കുന്നതിനും, പുതിയ അപേക്ഷകള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ആഴ്ച ട്രംമ്പ് ഭരണകൂടത്തിന് വാഷിംഗ്ടണ്‍ ഫെഡറല്‍ ജഡ്ജി ഉത്തരവ് നല്‍കിയിരുന്നു.ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റന്‍ 2017 ല്‍ ഫെഡറല്‍ ഗവണ്മെണ്ടിന് ഡാകാ പ്രോഗ്രാം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടെക്‌സസില്‍ നിന്നുള്ള 120000 കുട്ടികളെ ഡീപ്പോര്‍ട്ടേഷന്‍ ചെയ്യുന്നത് തടഞ്ഞ് അവര്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്നിന് ഒബാമ നിയമ നിര്‍മ്മാണം നടത്തിയതിനെ ശക്തമായ ഭാഷയിലാണ് ടെക്‌സസ് വിമര്‍ശിച്ചിരുന്നത്. ടെക്‌സസ്, ്അലബാമ, അര്‍ക്കന്‍സാസ്, ലൂസിയാന, നെമ്പ്രസ്ക്ക, സൗത്ത് കരോളിനാ, വെസ്റ്റ് വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

You might also like

-