ട്രമ്പിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്ന് മൂണ്‍

0

വാഷിംഗ്ടണ്‍: വടക്കന്‍ കൊറിയായുടെ ന്യൂക്ലിയര്‍ വെപ്പണ്‍ പ്രോഗ്രാം അവസാനിപ്പിക്കുന്നതില്‍ തന്ത്ര പ്രധാന പങ്കുവഹിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നോബല്‍ സമ്മാനത്തിന് തികച്ചും അര്‍ഹനാണെന്ന് സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ അഭിപ്രായപ്പെട്ടു.ഏപ്രില്‍ 30 തിങ്കളാഴ്ച സീനിയര്‍ സെക്രട്ടറിമാരുടേയും, ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മൂണ്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയതെന്ന് സൗത്ത് കൊറിയന്‍ അധികൃതര്‍ അറിയിച്ചു.

മൂണും, കിമ്മും ദശാബ്ദങ്ങള്‍ക്കു ശേഷം ഏപ്രില്‍ 27 വെള്ളിയാഴ്ചയായിരുന്നു പരസ്പരം കണ്ടുമുട്ടുന്നതും, പൂര്‍ണ്ണ ന്യൂക്ലിയര്‍ നിരായുധീകരണം നടപ്പാക്കുവാന്‍ തീരുമാനിച്ചതും.
മൂന്നു നാലു ആഴ്ചകള്‍ക്കുള്ളില്‍ ട്രമ്പും കിമ്മും തമ്മില്‍ വീണ്ടും കണ്ടുമുട്ടി ചര്‍ച്ചകള്‍ നടത്തും.ഇരുകൊറിയകളും തമ്മില്‍ പരസ്പരം ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനുവരിയിലാണ് ട്രമ്പ് ശ്രമമാരംഭിച്ചത്.

സൗത്ത്‌കൊറിയന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് വമ്പിച്ച പിന്തുണയാണ് സ്വന്തം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ശനിയാഴ്ച ട്രമ്പ് മൂണിനെ വിളിച്ച് പ്രത്യേകം അഭിനന്ദിച്ചിരുന്നു. ഇന്റര്‍നാഷ്ണല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കാതെ ന്യൂക്ലിയര്‍ ആയുധങ്ങളെകുറിച്ച് ഇരുരാജ്യങ്ങളും പഠിച്ചു പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണമെന്നും ട്രമ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

You might also like

-