ട്രക്ക് ചാലിലേക്കു മറിഞ്ഞുഗുജറാത്തിൽ 31 പേർ മരിച്ചു നിരവധിപേർക്ക് പരിക്ക്

0

ഭാവ്‌ നഗർ : ഗുജറാത്തിൽ ട്രക്ക് ചാലിലേക്കു മറിഞ്ഞു 31പേർ മരിച്ചു . പന്ത്രണ്ടു പേരുടെ നില ഗുരുതരം. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത് . ഭാവ്‌ നഗർ -രാജ്കോട്ട് ഹൈവേ റോഡിലാണ് അപകടം രംഘോലയിലെ പുതിയ പാലത്തിൽ നിന്നും ട്രക്ക് നി യന്ത്രണം വിട്ടു താഴേക്കുമറിയുകയായിരുന്നു .ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നു സൂചനയുണ്ട്.

അപകടത്തിൽ പെട്ടതിലേറെയും സ്ത്രീകളും കുട്ടികളുമാണ് . വിവാഹ സംഘമാണെന്നും പറയുന്നു. അറുപതു യാത്രക്കാർ അപകടത്തിൽ പെട്ട സംഘത്തിലുണ്ടായിരുന്നു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു

You might also like

-