ട്രംപുമായുള്ള കിമ്മിന്റെ ചർച്ചയ്ക്ക് ആദ്യപടി; ഉത്തര കൊറിയൻ പ്രതിനിധി ഫിൻലൻഡിലേക്ക്

0

കൊറിയൻ ഉപഭൂഖണ്ഡത്തിലെ മഞ്ഞുരുകലിന്റെ അടുത്തപടിയായി വടക്കേ അമേരിക്കൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉത്തര കൊറിയയുടെ മുതിർന്ന നയതന്ത്രജ്ഞൻ ഫിൻലൻ‍ഡിലേക്കു തിരിച്ചു. യുഎസും ദക്ഷിണ കൊറിയയുമായുള്ള ചർച്ചകൾക്കായാണു നയതന്ത്രജ്ഞനായ ചോയ് കാങ് ഇൽ ഫിൻലൻഡിലെത്തുന്നത്. ചർച്ചകൾ. ചർച്ചകൾ വിജയിച്ചാൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങും.മേയ് മാസത്തോടു കൂടി കിമ്മുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്.

You might also like

-