ടെ​ന്നി​സി​യി​ൽവെടിവെപ്പ്‌ പ്രതിപിടിയിൽ

0

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ ടെ​ന്നി​സി​യി​ൽ നാ​ലു പേ​രെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ട്രാ​വി​സ് റീ​ൻ​കിം​ഗ്(29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്ന് ഹാ​ൻ​ഡ് ഗ​ണ്ണും തി​ര​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച ടെ​ന്നി​സി​യി​ലെ നാ​ഷ്‌​വി​ൽ ന​ഗ​ര പ്രാ​ന്ത​ത്തി​ലെ ആ​ന്‍റി​യോ​ക്കി​ലെ റ​സ്റ്റ​റ​ന്‍റി​ലെ​ത്തി​യ അ​ക്ര​മി നാ​ലു പേ​രെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. റ​സ്റ്റ​റ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി എ​ആ​ർ-15 തോ​ക്കു കൈ​വ​ശ​പ്പെ​ടു​ത്തി. ഇ​തോ​ടെ അ​ക്ര​മി വ​സ്ത്ര​മൂ​രി​യെ​റി​ഞ്ഞ് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​നു പി​ന്നി​ലെ കാ​ര​ണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വ​ക്താ​വ് ഡോ​ൺ ആ​രോ​ൺ പ​റ​ഞ്ഞു.

You might also like

-