ടെക്‌സസ് സ്കൂള്‍ വെടിവയ്പ്പ് പാക്കിസ്ഥാന്‍ വിദ്യാര്‍ഥിയുഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു

0

അമേരിക്ക /ടെക്‌സസ്: സാന്റ ഫെ ഹൈസ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പത്തുപേരില്‍ പാക്കിസ്ഥാനി വിദ്യാര്‍ഥിനി സബിക ഷെയ്ക്കും ഉള്‍പ്പെടുന്നതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. പാക്കിസ്ഥാന്‍ എംബസിയും സബികയുടെ മരണം സ്ഥിരീകരിച്ചു.സ്വന്തം രാജ്യത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സബികയുടെ ആകസ്മിക മരണമെന്ന് പാക്കിസ്ഥാന്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഭാരവാഹികള്‍ അറിയിച്ചു. പത്തുപേരുടെ മരണത്തിനും പത്തു പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ വെടിവയ്പ്പില്‍ പൊലീസ് പിടിയിലായ അതേ സ്കൂളിലെ വിദ്യാര്‍ഥി ഡിമിട്രിയസ് പൊഗോര്‍ട്ടിസിനെ വിഡിയൊ കോണ്‍ഫറന്‍സിലൂടെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി.

കോട്ടിനുള്ളില്‍ ഒളിപ്പിച്ചു വച്ച ഷോട്ട് ഗണ്ണും, ഹാന്റ് ഗണ്ണുമായി ഡിമിട്രിയസ് സ്കൂളില്‍ പ്രവേശിച്ചു വിദ്യാര്‍ഥികള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച രണ്ടു തോക്കും ഡിമിട്രിയസിന്റെ പിതാവിന്റേതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

You might also like

-