ടാങ്കര്‍ ലോറി കലുങ്കിലിടിച്ച് മറിഞ്ഞു: ആര്‍ക്കും പരുക്കില്ല.

0

തൊടുപുഴ: ബൈക്കിലിടിക്കാതിരിക്കാനായി വെട്ടിച്ച  ടാങ്കര്‍ ലോറി കലുങ്കിലിടിച്ച്  മറിഞ്ഞു. ഇന്നലെ രാത്രി  8ന് കുരിതിക്കളത്താണ് സംഭവം. ഇടുക്കിയില്‍ നിന്നും തൊടുപുഴയ്ക്കു പോയ ടാങ്കര്‍ ലോറി അറക്കുളം മൈലാടിക്കു സമീപത്തു വച്ച് എതിര്‍ ദിശയില്‍ വന്ന ബൈക്കിലിടിക്കാതിരിക്കുന്നതിനായി വെട്ടിച്ചപ്പോള്‍ സമീപത്തുള്ള കലുങ്കിലിടിക്കുകയായിരുന്നു.
കലുങ്കിലിടിച്ച ലോറി കലുങ്കില്‍ തൂങ്ങി നില്‍ക്കുകയാണ്. ബൈക്കില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് ബൈക്കു പൂര്‍ണമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മൂലമറ്റം  ഇടുക്കി റോഡില്‍ ഗതാഗതവും തടസപ്പെട്ടു. മൂലമറ്റം ഫയര്‍ ഫോഴ്‌സും കാഞ്ഞാര്‍ പൊലീസും സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പൂച്ചപ്ര സ്വദേശികള്‍ സഞ്ചരിച്ച ബെക്കാണ്
അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

You might also like

-