ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി-​പി​ഡി​പി സ​ഖ്യം പി​രി​ഞ്ഞു.മെ​ഹ്ബൂ​ബ മു​ഫ്തി സർക്കാർ രാജി വച്ചു

0

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ നി​ന്ന് ബി​ജെ​പി പി​ന്മാ​റി. സം​സ്ഥാ​ന​ത്തെ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം. മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ബി​ജെ​പി മ​ന്ത്രി​മാ​ർ രാ​ജി​വെ​ച്ചു.പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യം ബി​ജെ​പി​ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്ന് ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാം ​മാ​ധ​വ് പ​റ​ഞ്ഞു. കാ​ഷ്മീ​രി​ൽ ഭീ​ക​ര​വാ​ദ​വും ക​ലാ​പ​വും വ​ർ​ധി​ച്ച് വ​രു​ക​യാ​ണ്. മൗ​ലീ​കാ​വ​കാ​ശ​ങ്ങ​ൾ പോ​ലും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും മാ​ധ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. 2014-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് ബി​ജെ​പി-​പി​ഡി​പി സ​ഖ്യം രൂ​പീ​ക​രി​ച്ച​ത്. കാ​ഷ്മീ​രി​ലെ 89 അം​ഗ നി​യ​മ​സ​ഭ​യി​ൽ പി​ഡി​പി​ക്ക് 28ഉം ​ബി​ജെ​പി​ക്ക് 25ഉം ​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. അ​തേ​സ​മ​യം, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് 15 ഉം ​കോ​ൺ​ഗ്ര​സി​ന് 12ഉം ​അം​ഗ​ങ്ങ​ളു​ണ്ട്.

ബി​ജെ​പി പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തോ​ടെ മെ​ഹ്ബൂ​ബ മു​ഫ്തി സ​ർ​ക്കാ​രി​ന്‍റെ ഭാ​വി പ്ര​തി​സ​ന്ധി​യി​ലാ​യി. അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ 45 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ മു​ഫ്തി​ക്ക് ആ​വ​ശ്യ​മാ​ണ്. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​ഫ്തി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

You might also like

-