ജ​മ്മു​കാ​ഷ്മീ​രി​ൽ സൈന്യവുമായി ഭീകരർ ഏറ്റുമുട്ടി 3 ഭീകരരെ വധിച്ചു

0

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രാ​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​നു നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രു ഗ്രാ​മീ​ണ​ൻ കൊ​ല്ല​പ്പെ​ട്ടു. ഏ​റ്റു​മു​ട്ട​ലി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മൂ​ന്നു ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച ശ്രീ​ന​ഗ​ർ ജി​ല്ല​യി​ൽ സ​ഫ ക​ഡാ​ലി​ലെ ത​ബേ​ല ച​ട്ടാ​ബാ​ലി​ൽ ആ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​രു​ടെ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​നു നേ​രെ സൈ​ന്യം വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ​താ​ണ് ഒ​രാ​ൾ കൊ​ല്ല​പ്പെ​ടാ​ൻ ഇ​ട​യാ​യ​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ അ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് സൈ​ന്യ​ത്തി​ന്‍റെ വാ​ദം.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്ന് ശ്രീ​ന​ഗ​റി​ൽ മൊ​ബൈ​ൽ ഫോ​ൺ, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു. പു​ൽ​വാ​മ​യി​ൽ തീ​വ്ര​വാ​ദി​യു​ടെ വെ​ടി​യേ​റ്റ് പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു. സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷൗ​ക്ക​ത്ത് അ​ഹ​മ്മ​ദ് ദ​റി​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

You might also like

-