. ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വധ ഭീക്ഷണി? വെടിവെച്ച് കൊല്ലുമെന്ന് ബിജെപി എംഎല്‍എയുടെ മകന്‍

0

.കോണ്‍ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ച് കൊല്ലുമെന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എയുടെ മകന്‍റെ ഭീഷണി. ഉമാദേവി ഖാത്തികിന്‍റെ മകന്‍ പ്രിന്‍സ്ദീപ് ലാല്‍ചന്ദ് ഖാത്തികാണ് സിന്ധ്യക്കെതിരെ ഭീഷണി മുഴക്കിയത്.

“ഝാന്‍സി റാണിയെ വധിച്ചവരുടെ രക്തമാണ് നിങ്ങളുടെ സിരകളില്‍ ഒഴുകുന്നത്. അതിനാല്‍ ഹാട്ടയില്‍ കാലുകുത്തരുത്. കാലുകുത്തിയാല്‍ ഒന്നുകില്‍ നിങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ ജീവനോടെ ഉണ്ടാവില്ലെ”ന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രിന്‍സ്ദീപ് ഭീഷണിപ്പെടുത്തിയത്.

മധ്യപ്രദേശിലെ ഹാട്ടയില്‍ സെപ്തംബര്‍ അഞ്ചിന് ഒരു റാലിയില്‍ പങ്കെടുക്കാന്‍ സിന്ധ്യ എത്തുന്നുണ്ട്. സംഭവം വിവാദമായതോടെ മകനെ തള്ളി എംഎല്‍എ രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റ് നീക്കം ചെയ്യാന്‍ മകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു

You might also like

-