ജൈവവൈവിധ്യ കോൺഗ്രസ്സ് സമാപിച്ചു

0

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന 10ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് സമാപിച്ചു. വിദ്യാര്‍ഥികളില്‍ ജൈവ വൈവിധ്യ സംരക്ഷണത്തില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവ വൈവിധ്യ സമ്മേളനം നടത്തിയത്. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്തു, മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ചു.നമുക്ക് ചുറ്റുമുള്ള ജൈവ വൈവിധ്യ സങ്കല്‍പം എന്നതാണ് സമ്മേളനത്തിലെ സംവാദവിഷയം. കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന, പ്രശ്‌നോത്തരി, പ്രോജക്ട് അവതരണം തുടങ്ങിയ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിന് കുട്ടികളെ പ്രബുദ്ധരാക്കുക എന്നതാണ് സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയര്മാന് എസ.സി ജോഷി ഐ എഫ് എസ് , പരിസ്ഥിതി വകുപ്പ് അഡി ചീഫ് സെക്രട്ടറി പി എച് കുര്യൻ ,മേയർ വി.കെ പ്രശാന്ത് ഡെ. മേയർ രാഖി രവികുമാർ, എന്നിവർ പങ്കെടുത്തു.

You might also like

-