ജെ ഡി എസ് പിളർത്തി, ബി ജെ പി മന്ത്രിസഭക്ക് അടിത്തറ പാകുമോ?

0

ബംഗളുരു :ആർക്കും കേവല ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിൽ കര്‍ണാടകത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ രാഷ്ട്രീയ കുതിര കച്ചവടവുമായി ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി. ജെഡിഎസ് പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് മോദിയും അമിത്ഷായും മെനയുന്നത്. കോൺഗ്രസ്സുമായി അധികാരം പങ്കുവെക്കാൻ താല്പര്യമില്ലാത്ത ജെ ഡി എസ് ലെ ഏഴ് എം എൽ എ മാരെ മറുകണ്ടം ചാടിച്ചു ഭരണം നിലനിരത്താനാണ് ബി ജെ പി ശ്രമം ഇതിൽ
അഞ്ച് ജെഡിഎസ് എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.കര്‍ണാടകയില്‍ എന്ത് വിലകൊടുത്തും സര്‍ക്കാരുണ്ടാക്കുമെന്ന സന്ദേശമാണ് ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്ന് പുറത്തുവരുന്നത്.ഇതിനായി മോദിയുടെയും അമിത്ഷായുടെയും നിർദേശാനുസരണം പ്രകാശ് ജാവഡേക്കര്‍, ജെപി നദ്ദ,ധര്‍മ്മേന്ദ്രപ്രധാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാര്‍ ബംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ഒരിടത്തെങ്കിലും സര്‍ക്കാരുണ്ടാക്കുകയെന്നത് മോദി – അമിത് ഷാ സഖ്യത്തെ സംബന്ധിച്ചടുത്തോളം അഭിമാനപ്രശ്നമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് നീരീക്ഷകര്‍ പറയുന്നത്.

അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും തീരുമാനം. തങ്ങളുടെ പാളയത്തില്‍ നിന്ന് ഒരാളും പുറത്തുപോകില്ലെന്ന് ഇവര്‍ ഉറപ്പിക്കുകയാണ്.

ഗുലാംനബി ആസാദടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണാടകയില്‍ ക്യാംപ് ചെയ്ത് ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കരുതെന്ന മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയുടെ കടുത്ത നിലപാട് ഗുണമാകുമെന്നാണ് വിലയിരുത്തല്‍. അല്‍പ്പസമയത്തിനകം ജെഡിഎസ് നിര്‍ണായക യോഗം ചേരും.

You might also like

-