ജെ ഡി എസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക്

0

ബംഗളുരു : അനിശ്ചിതത്വങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ മാറ്റിയത്. ബി​ജെ​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് ബം​ഗ​ളു​രു​വി​ലെ റി​സോ​ർ​ട്ടി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു മാ​റ്റി. റോ​ഡ് മാ​ർ​ഗം എം​എ​ൽ​എ​മാ​രെ ഹൈ​ദ​രാ​ബാ​ദി​ലെ ബേഞ്ചരാ ഹിൽസ് റിസോർട്ടിലേക്കാണ് മാറ്റുന്നത്. വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി ര​ണ്ടു ബ​സു​ക​ളി​ലാ​യാ​ണ് എം​എ​ൽ​എ​മാ​രെ ബം​ഗ​ളു​രു​വി​ലെ റി​സോ​ർ​ട്ടി​ൽ​നി​ന്ന് പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​ത്.

ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​ർ ഇ​തി​നോ​ട​കം ത​ന്നെ ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തിയതായാണ് വിവരം. എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജെ​ഡിഎ​സ് എം​എ​ൽ​എ​മാ​ർ ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ഉ​ട​ൻ ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

എം​എ​ൽ​എ​മാ​രെ മാ​റ്റു​ന്ന​തി​നു​ള്ള ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് റോ​ഡ് മാ​ർ​ഗം എം​എ​ൽ​എ​മാ​രെ ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​ച്ച​ത്.

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള റി​സോ​ർ​ട്ടി​ന്‍റെ സു​ര​ക്ഷ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. റി​സോ​ർ​ട്ടി​നു​മു​ന്നി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സു​കാ​രെ തി​രി​ച്ചു​വി​ളി​ക്കാ​ൻ യെ​ദി​യൂ​ര​പ്പ പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ​യാ​ണ് എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ൽ​നി​ന്നു നീ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

 

 

 

You might also like

-